ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടുനാറാത്ത്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന നാറാത്ത് സ്വദേശി മരണപ്പെട്ടു.
നാറാത്ത് ടി സി ഗേറ്റില്‍ ‘ആബിദിന്റെ തട്ടുകട’ നടത്തുന്ന നാറാത്ത് ജുമാമസ്ജിദിനു സമീപത്തെ ആബിദ്(31) ആണ് മരണപ്പെട്ടത്. മൂന്നുദിവസം മുമ്പാണ് അപകടം. ടി.സി ഗേറ്റിലെ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയതാണ് ബൈക്ക് നിയന്ത്രണം വിടാന്‍ കാരണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടു.

ഭാര്യ: ഫമിയ(കണ്ണൂര്‍ സിറ്റി). മക്കള്‍: ആയിഷ, ഫിദ. മാതാവ്: കണിയറക്കല്‍ മടത്തിലെവളപ്പില്‍ ആമിന. പിതാവ്: പരേതനായ അബ്ദുല്‍ഖാദര്‍. സഹോദരങ്ങള്‍: അശ്‌റഫ്, ഹസീന, സക്കീന. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാളെ നാറാത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.