നാസിക്കില്‍ ബസിനു തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു; 20 പേര്‍ക്ക് പരിക്ക്

നാസിക്കില്‍ ബസിനു തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു; 20 പേര്‍ക്ക് പരിക്ക്


ഇന്നു പുലര്‍ച്ചെ ഔറംഗബാദ് റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്വകാര്യ ആഡംബര ബസിനു തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ ഔറംഗബാദ് റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

പരിക്കേറ്റവരെ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.20 ഓടെ നാസിക്കിലെ മിര്‍ച്ചി ഹോട്ടലിനു സമീപമായിരുന്നു അപകടം. പുസാദില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ബസ് പൂനെയിലേക്ക് പോവുകയായിരുന്നു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബസില്‍ 34 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് നാസിക് പോലീസ് കമ്മീഷണര്‍ ജയന്ത് നായിക്‌നവരെ പറഞ്ഞു. പുലര്‍ച്ചെ 3.30നാണ് ബസ് യവത്മാലില്‍ നിന്ന് യാത്ര തിരിച്ചത്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍പെട്ടവര്‍ക്ക് എല്ലാ സഹായവും പ്രദേശിക ഭരണകൂടം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.