ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു


ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 25 പേര്‍ മരിച്ചു . 21 പേരെ രക്ഷപ്പെടുത്തി . ഇവരെ ആശുപത്രിയിലേക്ക് മാറ്റി .

ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം. വിവാഹ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് .

അപകടം സംഭവിച്ച വാഹനത്തില്‍ 50പേര്‍ ഉണ്ടായിരുന്നു . കൂടുതല്‍പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു