കോട്ടയത്ത് അമിതവേഗതയില്‍ പാഞ്ഞ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോട്ടയത്ത് അമിതവേഗതയില്‍ പാഞ്ഞ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്


കോട്ടയം: കോട്ടയത്ത് അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനം പാക്കില്‍ പവര്‍ ഹൗസ് ജംഗഷന് സമീപമാണ് അപകടം.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ അഭിറാം (13)ആണ് 'ചിപ്പി' എന്ന ബസില്‍ നിന്ന് വീണത്. കുട്ടിയുടെ കൈയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ വൈകിട്ട് തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

അപകടമുണ്ടായ ശേഷവും ബസ് നിര്‍ത്താതെ പാഞ്ഞുപോയി. നാട്ടുകാര്‍ ഇടപെട്ടാണ് ബസ് നിര്‍ത്തിച്ചത്.

ബസ് ഡ്രൈവറോട് തിങ്കളാഴ്ച ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചു. ബസുകളുടെ മത്സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു