കേരളാ വൈദ്യുതി മസ്‌ദൂർ സംഘ് ജില്ലാ സമ്മേളനം

കേരളാ വൈദ്യുതി  മസ്‌ദൂർ സംഘ് ജില്ലാ സമ്മേളനം 
ഇരിട്ടി: കേരളാ വൈദ്യുതി മസ്‌ദൂർ സംഘ് (ബി എം എസ് ) കണ്ണൂർ ജില്ലാ സമ്മേളനം ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു. നവംബർ 25, 26 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന  കെ വി എം എസ്സിന്റെ ഇരുപത്തി ഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരിട്ടിയിൽ ജില്ലാ സമ്മേളനം നടന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സി.ജി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സിക്രട്ടറി സി.ജി. ഗോപാകുമാർ, ഡപ്യൂട്ടി ജനറൽ സിക്രട്ടറി പി.പി. സജീവ്കുമാർ, ബി എം എസ് ജില്ലാ സിക്രട്ടറി എം. വേണുഗോപാൽ, ഭാരവാഹികളായ പി.വി. പുരുഷോത്തമൻ, കെ.എസ്. മഹേന്ദ്രരാജ്, ടി. ഷാനവാസ്, കെ.പി. ബൈജു, എം.സജിത്ത് എന്നിവർ സംസാരിച്ചു. ടി.കെ. അനിൽകുമാർ സ്വാഗതവും കെ. സതീഷ്‌കുമാർ നന്ദിയും പറഞ്ഞു.