കെ എസ് എസ് പി എ പായം മണ്ഡലം സമ്മേളനം വെള്ളിയാഴ്ച

കെ എസ് എസ് പി എ പായം മണ്ഡലം സമ്മേളനം വെള്ളിയാഴ്ച 
ഇരിട്ടി:  കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ പായം മണ്ഡലം വാർഷിക സമ്മേളനം വെള്ളിയാഴ്ച   കെ എസ് എസ് പി എ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡൻ്റ് എം.എം. മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തും.
കെ എസ് എസ് പി എ മണ്ഡലം രക്ഷാധികാരി വി.വി. ചാത്തുക്കുട്ടി നമ്പ്യാർ 80 വയസ് കഴിഞ്ഞവരെ ആദരിക്കും. പത്ര സമ്മേളനത്തിൽ കുര്യൻ ദേവസ്യ, സി.നാരായണൻ, പി.വി. ചാത്തുക്കുട്ടി നമ്പ്യാർ എന്നിവർ പങ്കെടുത്തു.