വ്യാപാരിവ്യവസായി കുടുംബ സംഗമവും അനുമോദനവും

വ്യാപാരിവ്യവസായി കുടുംബ സംഗമവും അനുമോദനവും  
ഇരിട്ടി:  വ്യാപാരി വ്യവസായി ആനപ്പന്തി യൂണിറ്റിന്റെ കുടുംബസംഗമവും എം ബി എസ് പഠനം പൂർത്തിയാക്കിയ  വ്യാപാരിയുടെ മക്കളെ അനുമോദിക്കൽ  ചടങ്ങും നടത്തി. ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി മുഖ്യാതിഥി ആയിരുന്നു. ആനപ്പന്തി വികാരി ഫാ.കുര്യാക്കോസ് അറക്കൽ അനുഗ്രഹ ഭാഷണം  നടത്തി. വ്യാപാരി നേതാക്കളായ സി.കെ. സതീശൻ, സുധാകരൻ, മൂസ ഹാജി, ജോസ് മുള്ളനാനിക്കൽ എന്നിവർ സംസാരിച്ചു. എം ബി എസ് പഠനം പൂർത്തിയാക്കിയ ആനപ്പന്തിയിലെ വ്യാപാരി തങ്കച്ചൻ വി.ജെ. വലിയതൊട്ടിയിലിന്റെ മക്കളായ വി.ടി. സരിതയേയും വി.ടി. സംഗീതയേയും വേദിയിൽ വെച്ച് ദേവസ്യാ മേച്ചേരി മൊമെന്റോ നൽകി അനുമോദിച്ചു.