സ്ക്കൂൾ മുറ്റത്ത് പൂന്തോട്ടമൊരുക്കാൻ വിദ്യാർത്ഥികൾക്ക് പൂച്ചെടികൾ കൈമാറി യുവ വ്യാപാരി

സ്ക്കൂൾ  മുറ്റത്ത് പൂന്തോട്ടമൊരുക്കാൻ വിദ്യാർത്ഥികൾക്ക് പൂച്ചെടികൾ കൈമാറി യുവ വ്യാപാരി 

ഇരിട്ടി: സ്ക്കൂൾ മുറ്റത്ത് പൂന്തോട്ടമൊരുക്കാൻ വിദ്യാർത്ഥികൾക്ക് പൂച്ചെടികൾ കൈമാറി യുവ വ്യാപാരി. ഇരിട്ടിയിലെ റിച്ചൂസ് റക്സിൻ  ഉടമയും ഇരിട്ടി നഗര സൗന്ദര്യവത്ക്കരണ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനുമായ   കെ.ജെ. ജയപ്രശാന്തിൻ്റെ നേതൃത്വത്തിലാണ് വിവിധ യിനത്തിലുള്ള ചെടികൾ കൈമാറിയത്.  
പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി സ്ക്കൂൾ കാർഷിക - പരസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ ഇരിട്ടി ഹൈ സ്ക്കൂൾ മുറ്റത്തൊരുക്കുന്ന പൂന്തോട്ടത്തിലേക്കാണ് സ്കൂൾ പിടിഎ അംഗം കൂടിയായ കെ.ജെ. ജയപ്രശാന്ത് ആവശ്യമായ പൂച്ചെടികൾ സൗജന്യമായി നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ  ഇരിട്ടി മർച്ചൻറ് അസോ.പ്രസിഡണ്ട് അയൂബ് പൊയിലൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ടി.ജി. മനോജ് കുമാർ എന്നിവർ ചേർന്ന് പ്രധാനാധ്യാപകൻ എം.ബാബു മാസ്റ്റർക്ക് പൂച്ചെടികൾ കൈമാറി. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. മുൻപിടിഎ പ്രസിഡണ്ട് കെ.പി.രാമകൃഷ്ണൻ, പി ടി എ അംഗം പി.വി. അബ്ദുൾ റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി പി.വി. ശശീന്ദ്രൻ മാസ്റ്റർ  എന്നിവർ സംസാരിച്ചു.