ആ പുഞ്ചിരി ഇനിയില്ല; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

 ആ പുഞ്ചിരി ഇനിയില്ല; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു


ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന്‍ കലാരംഗത്തും സജീവമായിരുന്നു.

മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവര്‍ക്കും പരിചിതം. മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ് സ്‌കിന്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്