ഇരുസ്ഥാനാര്ത്ഥികളൂടെയും ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തി. കൊടിക്കുന്നില്‍ സുരേഷും സൗരവ് ഗൊഗോയുമാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ഏജന്റുമാര്‍. കാര്‍ത്തി ചിദംബരവും സല്മാന് സോണുമാണ് ഏജന്റുമാര്‍.

ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനെ ഇന്നറിയാം. അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഡല്‍ഹി എഐസിസിസി ആസ്ഥാനത്ത് തുടങ്ങി. 68 ബൂത്തുകളില്‍ നിന്നുള്ള 9,497 വോട്ടുകളാണ് എണ്ണാനുള്ളത്. വോട്ടുകള്‍ ഒന്നിച്ചാക്കിയ ശേഷം 100 എണ്ണം വീതമുള്ള കെട്ടുകളാക്കി തിരിച്ച് അഞ്ച് മടബിളുകളിലായിരിക്കും വോട്ടെണ്ണല്‍. ഉച്ചയോടെ സൂചനകള്‍ വ്യക്തമാകും. വൈകിട്ട് നാലരയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലപ്രഖ്യാപനം ഉണ്ടായേക്കും.
ഇരുസ്ഥാനാര്ത്ഥികളൂടെയും ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തി. കൊടിക്കുന്നില്‍ സുരേഷും സൗരവ് ഗൊഗോയുമാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ഏജന്റുമാര്‍. കാര്‍ത്തി ചിദംബരവും സല്മാന് സോണുമാണ് ഏജന്റുമാര്‍.
അതേസമയം, ഉത്തര്‍പ്രദേശില്‍ നടന്ന വോട്ടെടുപ്പില്‍ തരൂരിന്റെ ഏജന്റുമാര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തവരും വോട്ട് ചെയ്തുവെന്നാണ് പരാതി. യു.പിയിലെ വോട്ടുകള്‍ പ്രത്യേകം എണ്ണുകയോ എണ്ണുന്നത് മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന് ഇവര്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദനന് മിസ്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വാശിയേറിയ പ്രചാരണമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ കണ്ടത്. 24 വര്‍ഷത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരംഗം അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നുവെന്ന പ്രതേ്യകതയും ഇത്തവണയുണ്ട്.