ഭാര്യയുടെ കൈ വെട്ടിയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ഭാര്യയുടെ കൈ വെട്ടിയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍


കോട്ടയം കാണക്കാരിയില്‍ ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. ഉഴവൂര്‍ അരീക്കരയില്‍ പ്രദീപിനെയാണ് റബ്ബല്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് പ്രദീപ് ഭാര്യ മഞ്ജുവിനെ മാരകമായി ആക്രമിച്ചത്.

കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം. മഞ്ജുവിന്റെ വിരലുകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വിരലുകള്‍ തുന്നി ചേര്‍ക്കാന്‍ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മഞ്ജുവിന്റെ ഇടതു കൈ തണ്ടക്കും മുഖത്തും വെട്ടേറ്റിട്ടുണ്ട്.

തലക്ക് പിന്നില്‍ അടിയേറ്റതിന് സമാനമായ പരുക്കുമുണ്ട്. നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രദീപിനായി പൊലിസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്