ജയരാമൻ നമ്പൂതിരിക്ക് കീഴൂർകുന്ന് കാവൂട്ട് പറമ്പ് മഹാഗണപതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽസ്വീകരണം നൽകി

ജയരാമൻ നമ്പൂതിരിക്ക് കീഴൂർകുന്ന് കാവൂട്ട് പറമ്പ് മഹാഗണപതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ
സ്വീകരണം നൽകി 

ഇരിട്ടി: നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് കീഴൂർകുന്ന് കാവൂട്ട് പറമ്പ് മഹാഗണപതി ക്ഷേത്രസമിതിയുടെ നേതൃത്തിത്വത്തിൽ സ്വീകരണം നൽകി. പൂർണ്ണകുംഭം നൽകി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ച  ശേഷം നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ശിവശങ്കരൻ കാക്കര അദ്ധ്യക്ഷത വഹിച്ചു. ജയരാമൻ നമ്പൂതിരി അനുഗ്രഹഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് കമ്മിറ്റി പ്രഡിഡന്റ് വത്സൻ തില്ലങ്കേരി, ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി, സത്യൻ കൊമ്മേരി, എൻ.രതീഷ് എന്നിവർ സംസാരിച്ചു. കൗൺസിലർ എൻ. സിന്ധു, ഗുരുസ്വാമി അരക്കൻ ബാവ,  പ്രകാശൻ കൊമ്മേരി, ക്ഷേത്രം സ്ഥാനികന്മാർ, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.