കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു, രണ്ടുപേർ അറസ്റ്റിൽ

കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു, രണ്ടുപേർ അറസ്റ്റിൽകോഴിക്കോട് : ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്. ഹാർബറിലെ തന്നെ തൊഴിലാളികളും ആസാം സ്വദേശികളും ആയ മനരഞ്ഞൻ,  ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് ബെൽറ്റ് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.