14 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; സംഭവം കണ്ട് എത്തിയ ഹെഡ് മാസ്റ്ററും ബലാത്സംഗം ചെയ്തു

14 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; സംഭവം കണ്ട് എത്തിയ ഹെഡ് മാസ്റ്ററും ബലാത്സംഗം ചെയ്തു


പാറ്റ്ന: ബീഹാറിലെ കൈമൂർ ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ ഒരു കൂട്ടം ആൺകുട്ടികൾ തട്ടിക്കൊണ്ടുപോകുകയും തുടർന്ന് ആൺകുട്ടികളിൽ ഒരാൾ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇതേ സമയം സ്ഥലത്ത് ഒരു സ്‌കൂൾ ഹെഡ്മാസ്റ്റര്‍ എത്തിയതോടെ യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. എന്നാൽ സഹായിക്കുന്നതിന് പകരം പെണ്‍കുട്ടിയെ കൂൾ ഹെഡ്മാസ്റ്റര്‍ ബലാത്സംഗം ചെയ്തു.

പെൺകുട്ടി ശൌചാലയത്തില്‍ പോകാന്‍ ഇറങ്ങിയ സമയത്താണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. നാല് കൌമരക്കാരായ ആൺകുട്ടികൾ അവളെ വായപൊത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. അവർ അവളെ കുറച്ചു ദൂരെ ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവര്‍ പിടിച്ചുകൊണ്ടുപോയി. ആൺകുട്ടികളിൽ ഒരാൾ അവളെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവർ കാവല്‍ നില്‍ക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം സ്കൂളിലെ പ്രധാനാധ്യാപകനായ സുരേന്ദ്ര കുമാർ ഭാസ്‌കർ നാല് ആൺകുട്ടികൾ പെൺകുട്ടിയെ ബലമായി കൊണ്ടുപോകുന്നത് കണ്ടിരുന്നു. ഇവരെ പിന്തുടര്‍ന്നാണ് ഇയാള്‍ സംഭവ സ്ഥലത്ത് എത്തിയത്. ഇയാളെ കണ്ടപ്പോൾ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

 പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുരേന്ദ്ര കുമാര്‍ തന്നെ രക്ഷിക്കുമെന്നാണ് കരുതിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നല്‍കി. എന്നാല്‍ അയാൾ ആണ്‍കുട്ടികളുടെ ആക്രമണത്തില്‍ അവശയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും രക്തം വാർന്ന നിലയില്‍ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണം പറയുന്നത്.

പ്രധാനാധ്യാപകനും നാല് കൌരരക്കാര്‍ക്കുമെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിൽസയ്ക്കും വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 164 പ്രകാരം പെൺകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.

അതേ സമയം  സുരേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൌമരക്കാരന്‍ ഇപ്പോള്‍ ഒളിവിലാണ്. അതേ സമയം ബാക്കി മൂന്ന് കൌമരക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ് ഇവരുടെ ആറസ്റ്റും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നത് അനുസരിച്ച് രേഖപ്പെടുത്തും എന്നാണ് പൊലീസ് പറയുന്നത്.