ഡൽഹിയിൽ 25 കാരൻ അച്ഛനെയും അമ്മയേയും മുത്തശ്ശിയെയും സഹോദരിയെയും കുത്തിക്കൊന്നു

ഡൽഹിയിൽ 25 കാരൻ അച്ഛനെയും അമ്മയേയും മുത്തശ്ശിയെയും സഹോദരിയെയും കുത്തിക്കൊന്നു



ന്യൂഡൽഹി: ഡൽഹി പാലത്ത് അച്ഛനെയും അമ്മയെയും സഹോദരിയെയും മുത്തശ്ശിയെയും കുത്തിക്കൊന്ന യുവാവ് പിടിയിൽ. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ക്ഷുഭിതനായാണ് 25കാരൻ അരുംകൊല നടത്തിയതെന്നാണ് വിവരം. അറസ്റ്റിലായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അച്ഛനെയും അമ്മയെയിം സഹോദരിയെയും മുത്തശ്ശിയെയും രക്തത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ദിനേശ് കുമാർ (42), ഭാര്യ ദർശൻ സൈനി (40), അമ്മ ദീവാനോ ദേവി (75), മകൾ ഉർവശി (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

Also Read- വിവാഹാഭ്യർഥന നിരസിച്ച സഹപാഠിയെ വിദ്യാർത്ഥി സ്വയം തീകൊളുത്തിയശേഷം കെട്ടിപ്പിടിച്ചു


കൂട്ടക്കൊല നടത്തിയ കേശവ് എന്ന 25കാരൻ ലഹരിക്കടിമയാണെന്നും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ നിന്ന് മടങ്ങിയെത്തിയതെന്നും പൊലീസ് പറയുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വഴക്ക് പറഞ്ഞതിനാണ് പ്രതി ആരുംകൊലകൾ നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

രണ്ട് മൃതദേഹങ്ങൾ കുളിമുറിയിലും മറ്റ് രണ്ടെണ്ണം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്