ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി, 3 മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ്

ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി, 3 മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ്


കൊച്ചി: ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെയായിരുന്നു എതിരില്ലാതെ തെരഞ്ഞെടുത്തത്. ശിശുക്ഷേമസമിതി അംഗം കൂടിയായ ആര്‍ എസ് ശശികുമാറാണ് തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് വി ജി അരുണിന്‍റേതാണ് ഉത്തരവ്