അമ്മയ്ക്കൊപ്പം ബസ്സ് കാത്തു നിന്ന വിദ്യാർത്ഥിയെ പേപ്പട്ടി കടിച്ചു; നാട്ടുകാർ നായയെ തല്ലിക്കൊന്നു


അമ്മയ്ക്കൊപ്പം ബസ്സ് കാത്തു നിന്ന വിദ്യാർത്ഥിയെ പേപ്പട്ടി കടിച്ചു; നാട്ടുകാർ നായയെ തല്ലിക്കൊന്നു
പത്തനംതിട്ട: അമ്മയ്ക്കൊപ്പം ബസ്സ് കാത്തു നിന്ന വിദ്യാർത്ഥിയെ കടിച്ച പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. വടശ്ശേരിക്കര അരീക്ക കാവിൽ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ സ്കൂളിലേക്ക് പോകാൻ അമ്മയ്ക്കൊപ്പം ബസ്സ് കാത്തു നിന്ന വിദ്യാർത്ഥിയെയാണ് പേപ്പട്ടി കടിച്ചത്. ഇഷാൻ എന്ന കുട്ടിക്കാണ് കടിയേറ്റത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കുട്ടിയെ കടിച്ച പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. മറ്റൊരു സംഭവത്തിൽ, മലപ്പുറം താനാളൂരിൽ പിഞ്ചുബാലനെ തെരുവുനായ്ക്കൾ കടിച്ചുകീറി. താനാളൂർ സ്വദേശികളായ റഷീദ്- റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ തലയിൽ ഉൾപ്പെടെ നാൽപതോളം മുറിവുകളേറ്റിട്ടുണ്ട്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.