ശിശുദിനത്തിൽ പുതിയ തുടക്കം; കുട്ടികൾക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകൾ അറിയാം

ശിശുദിനത്തിൽ പുതിയ തുടക്കം; കുട്ടികൾക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകൾ അറിയാംമ്മളിൽ ഭൂരിഭാഗം പേരും സമ്പാദിക്കുന്നതും നിക്ഷേപം നടത്തുന്നതും നമ്മുടെ ഭാവിയും ഒപ്പം കുട്ടികളുടെ ഭാവിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കുട്ടികൾ ജനിക്കുന്നത് മുതൽ വിദ്യാഭ്യാസം നല്കുന്നതടക്കം നിരവധി ചെലവുകൾ മാതാപിതാക്കൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. കുട്ടികൾക്കായി നേരത്തെ തന്നെ നിക്ഷേപിച്ച് തുടങ്ങിയാൽ അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് മറ്റു വഴികൾ തെണ്ടേണ്ടതായി വരില്ല. ഈ ശിശുദിനത്തിൽ നിങ്ങളുടെ കുട്ടിയുടെ പേരിൽ ഒരു ഫിക്സഡ് ഡിപ്പോസിറ്റ്  അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുണ്ടെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. 

എന്തിനാണ് ഫിക്സഡ് ഡെപ്പോസിറ്റ്?

ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്ഥിര നിക്ഷേപ പദ്ധതികൾ സുരക്ഷിതവും അപകടസാധ്യതയില്ലാത്തതുമാണ്.ഇവ നൽകുന്ന വരുമാനം കുറവാണെങ്കിലും നിക്ഷേപം സുരക്ഷിതമായിരിക്കും. വിപണിയിലെ മത്സരങ്ങൾ നിക്ഷേപത്തെ ബാധിക്കില്ല.

നവംബർ 14-ന് തുറക്കാവുന്ന ചില ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകൾ ഇവയാണ്:

പിഎൻബി ബാലിക ശിക്ഷാ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം: 

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇഇഇ നിക്ഷേപ പദ്ധതി കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിൽ നിന്നും എട്ടാം ക്ലാസ് വിജയിക്കുകയും തുടർന്ന്  സംസ്ഥാനസർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒമ്പതാം ക്ലാസിൽ ചേരുകയും ചെയ്യുന്ന എല്ലാ പെൺകുട്ടികളുടെയും പേരിൽ ആരംഭിക്കാവുന്നതാണ്. അതേസമയം,  സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിലോ കേന്ദ്രസർക്കാർ നടത്തുന്ന സ്‌കൂളുകളിലോ ചേർന്നിട്ടുള്ള വിദ്യാർത്ഥികളുടെ പേരിൽ അക്കൗണ്ട് തുറക്കാൻ കഴിയില്ല. കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ സമാഹരിച്ച തുക പിൻവലിക്കാവുന്നതാണ്. 

യെസ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം

കുട്ടികളുടെ പേരിൽ യെസ് ബാങ്കിൽ സ്ഥിര നിക്ഷേപം നടത്താവുന്നതാണ്, യെസ് ബാങ്ക്  വാഗ്ദാനം ചെയ്യുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം പ്രകാരം  സാധാരണ ടേം ഡെപ്പോസിറ്റുകൾക്ക് നൽകുന്ന അതേ പലിശ നിരക്ക് ഈ നിക്ഷേപത്തിനും ലഭിക്കും. 7.25 ശതമാനം വരെ പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ റിന്യൂവൽ, ഓവർഡ്രാഫ്റ്റ് സൗകര്യം എന്നിവയാണ് എഫ്ഡി സ്കീമിന്റെ പ്രധാന നേട്ടങ്ങൾ.

രക്ഷാകർത്താവിന്റെ കീഴിൽ ആരംഭിക്കാൻ സാധിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകൾ അറിയാം. 

എച്ച്‌ഡിഎഫ്‌സി ബാങ്ക്: 

ഏറ്റവും വലിയ സ്വകാര്യ വായ്പ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ) 6.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 18 മാസം മുതൽ 5 വർഷം വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 6.5 ശതമാനം ആണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.

ബാങ്ക് ഓഫ് ഇന്ത്യ:

 777 ദിവസത്തെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക്  7.25 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.  മറ്റ് കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾ 5.75 ശതമാനത്തിനും 6.25 ശതമാനത്തിനും ഇടയിലാണ് പലിശ നിരക്ക്