നന്മയുള്ള നാലാംതരം പദ്ധതി ഉദ്ഘാടനം ചെയ്തു

നന്മയുള്ള നാലാംതരം പദ്ധതി ഉദ്ഘാടനം ചെയ്തു


ഇരിട്ടി: ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നന്മയുള്ള നാലാംതരം പദ്ധതി കീഴൂർ വി യുപി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി. രഘു അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി, ബിപിസി തുളസീധരൻ, പി ടി എ വൈസ് പ്രസിഡണ്ട് പി. പി. സനോജ് കുമാർ, അധ്യാപകരായ സി. കെ. ലളിത, എ. പ്രശാന്ത് എന്നിവർ സംസാരിച്ചു