16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ്–ന്യൂ ഇയര്‍ ബമ്പർ നറുക്കെടുപ്പ് ഇന്ന്; വിറ്റുതീരാനുള്ളത് 54,000 ടിക്കറ്റുകൾ കൂടി

16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ്–ന്യൂ ഇയര്‍ ബമ്പർ നറുക്കെടുപ്പ് ഇന്ന്; വിറ്റുതീരാനുള്ളത് 54,000 ടിക്കറ്റുകൾ കൂടി


തിരുവനന്തപുരം: 16 കോടി ഒന്നാം സമ്മാനമായുള്ള ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കേടുപ്പ് ഇന്ന്. കേരള ലോട്ടറി ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റേത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് നടക്കുക.

ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് പരമ്പരഖലിലായാണ് ക്രിസ്മസ് ബമ്പർ അച്ചടിച്ചിരുന്നത്. കഴിഞ്ഞതവണ 43 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇനി 54,000 ടിക്കറ്റുകൾ കൂടി വിറ്റുതീരാനുണ്ട്. അവശേഷിക്കുന്ന ടിക്കറ്റുകൾ ഇന്ന് വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. 25 കോടിയുടെ തിരുവോണം ബമ്പർ ഹിറ്റായിതിന് പിന്നാലെയായിരുന്നു ക്രിസ്മസ് ബമ്പറിന്റെ സമ്മാനത്തുക ഉയർത്തിയത്