കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം ജനുവരി 16ന് സമാപിക്കും

കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം ജനുവരി 16ന് സമാപിക്കും



കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം ജനുവരി 16ന് സമാപിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പാടിയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ക്രിസ്മസ് അവധി ദിനങ്ങളിൽ മറ്റ് ജില്ലകളിൽ നിന്ന് അടക്കം നിരവധി പേരെത്തി.

ഉത്സവദിവസങ്ങളിൽ വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി ഒൻപതിന് തിരുവപ്പനയും കെട്ടിയാടും. ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച പുലർച്ചെ മൂലംപെറ്റ ഭഗവതി കെട്ടിയാടി. മുത്തപ്പന്റെ മാതൃസ്ഥാനമാണ് ഭഗവതിക്ക്. ഒന്നിടവിട്ട ദിവസങ്ങളിലാണ് മൂലംപെറ്റ ഭഗവതി കെട്ടിയാടുന്നത്.