ബത്തേരിക്കടുത്ത് ഗുഡ്സ് ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: ഗുഡ്സ് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. താഴെ അരിവയല്‍ ജയ എസ്റ്റേറ്റിന് സമീപമുണ്ടായ അപകടത്തില്‍ അരിവയല്‍ ചെരിയം പുറത്ത് ഷിജു എന്ന കുട്ടന് (39) ആണ് മരിച്ചത്. റോഡിന് താഴേക്ക് ഉരുണ്ടുപോയ ഗുഡ്സ് ഓട്ടോയുടെ ഡോറിനിടയില്പ്പെട്ടാണ് ഷിജു മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ ഷിജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും