ന്യൂ മാഹിയിൽ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു
ന്യൂ മാഹി .പുതുവത്സ ആഘോഷത്തിൻ്റെ മറവിൽ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ന്യൂ മാഹി മൂഴിക്കരയിലെ നന്ദനം വില്ലയിൽ നിധിൻ്റെ (38) വീടിന് നേരെയാണ് പെട്രോൾ ബോംബെറിഞ്ഞത്.കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനത്തിൽ വീടിൻ്റെ മുൻവശത്തെജനൽ ഗ്ലാസുകൾ തകർന്നു.ആളപായമുണ്ടായില്ല. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.