ബൈക്കിന്റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം, മേപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കൽപറ്റ: മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ബൈക്കിൻ്റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.