ഉളിയിൽ പടിക്കച്ചാൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി സൈക്കിൾ റാലിയും ബോധവൽക്കരണവും നടത്തി

ഉളിയിൽ പടിക്കച്ചാൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി സൈക്കിൾ റാലിയും ബോധവൽക്കരണവും നടത്തി

ഇരിട്ടി: പടിക്കച്ചാൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി സൈക്കിൾ റാലിയും ബോധവൽക്കരണവും നടത്തി. മഹല്ല് സെക്രട്ടറി കെ.എൻ.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷനായി, എസ്.എം.എ.ജില്ലാ സെക്രട്ടറി ഇസ്മായിൽ കോളാരി ക്ലാസ്സെടുത്തു
മഹല്ല് ഖത്തീബ് അനസ് സഖാഫി, അമീൻ ലത്തീഫി, മുഹമ്മദ്സുഹൈൽ മദനി, ഫള് ലുൽ ആബിദ് മുസ്ല്യാർ, എം.കെ.മിസ്ഹബ് എന്നിവർ സംസാരിച്ചു.