കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്


സം​സ്ഥാ​ന​ത്ത് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന​ത്ത് വെ​ജി​റ്റ​ബി​ൾ മ​യോ​ണൈ​സോ പാ​സ്ച​റൈ​സ് ചെ​യ്ത മു​ട്ട ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള മ​യോ​ണൈ​സോ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു. പ​ച്ച മു​ട്ട ഉ​പ​യോ​ഗി​ച്ചു​ള്ള മ​യോ​ണൈ​സ് പാ​ടി​ല്ലെ​ന്നും തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ഹോ​ട്ട​ൽ, റെ​സ്റ്റോ​റ​ന്‍റ്, ബേ​ക്ക​റി, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, കാ​റ്റ​റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ൽ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലൈ​സ​ൻ​സോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഒ​രി​ക്ക​ൽ ലൈ​സ​ൻ​സ് ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ലും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. ലൈ​സ​ൻ​സ് സ​സ്പെ​ന്‍റ് ചെ​യ്താ​ൽ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് ക​മ്മീ​ഷ​ണ​റാ​യി​രി​ക്കും വീ​ണ്ടും അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ഭ​ക്ഷ​ണം പാ​ഴ്സ​ൽ കൊ​ടു​ക്കു​മ്പോ​ൾ ന​ൽ​കു​ന്ന സ​യ​വും എ​ത്ര സ​മ​യ​ത്തി​നു​ള്ളി​ൽ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തും രേ​ഖ​പ്പെ​ടു​ത്തി​യ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​നം നേ​ടി​യി​രി​ക്ക​ണം. ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ സ്ഥാ​പ​ന​ത്തി​ലു​ള്ള ഒ​രാ​ൾ​ക്ക് സൂ​പ്പ​ർ​വൈ​സ​ർ ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.