ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തിൽ റേസിങ്‌ താരം മരിച്ചു

ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തിൽ റേസിങ്‌ താരം മരിച്ചു


ചെന്നൈ: ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ റേസിങ്‌ താരം കെ.ഇ. കുമാര്‍ (59) മരിച്ചു. മദ്രാസ്‌ അന്താരാഷ്ര്‌ട സര്‍ക്യൂട്ടില്‍ വെച്ച്‌ നടന്ന എം.ആര്‍.എഫ്‌. എം.എം.എസ്‌.സി. എഫ്‌.എം.എസ്‌.സി.ഐ. ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ 2022 നിടെയാണ്‌ അപകടമുണ്ടായത്‌. 
ദേശീയ തലത്തില്‍ ഏറെ ശ്രദ്ധനേടിയ ഡ്രൈവറാണ്‌ കുമാര്‍. കുമാറിന്റെ കാര്‍ എതിരാളിയുടെ കാറിലിടിച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു. 
ട്രാക്കില്‍നിന്നു തെന്നിമാറിയ കാര്‍ പ്രതിരോധ മതിലില്‍ ഇടിച്ച്‌ തലകീഴായി മറിഞ്ഞു. രണ്ടാം റൗണ്ടിനിടെയായിരുന്നു അപകടം. 
കുമാറിനെ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്നു മത്സരം നിര്‍ത്തിവച്ചു. ദേശീയ തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടിയ താരമാണു കുമാര്‍. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി എം.എം.എസ്‌.സി. വ്യക്‌തമാക്കി.