പുതുക്കിയ സബ്‌സിഡി റേഷന്‍ പദ്ധതി; സംസ്ഥാനത്ത് ധാന്യവിതരണം ജനുവരി ആറ് മുതല്‍

പുതുക്കിയ സബ്‌സിഡി റേഷന്‍ പദ്ധതി; സംസ്ഥാനത്ത് ധാന്യവിതരണം ജനുവരി ആറ് മുതല്‍
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ സബ്‌സിഡി റേഷന്‍ പദ്ധതി പ്രകാരം ഉള്ള ധാന്യവിതരണം കേരളത്തില്‍ ജനുവരി 6 മുതല്‍ ആരംഭിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയ സാഹചര്യത്തിലാണ് ഇതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കൊടുത്ത് കേരളം ഏറ്റെടുത്ത ഭക്ഷ്യ ഭദ്രത പദ്ധതി പ്രകാരമുള്ള അരിയുടെ വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷം കേന്ദ്രത്തിന്റെ പുതുക്കിയ പദ്ധതി പ്രകാരം ഉള്ള അരി വിതരണം ആരംഭിക്കും.