തോൽപ്പെട്ടിയിൽ കാട്ടനയുടെ വിളയാട്ടം; അഞ്ച് പെട്ടിക്കടകള്‍ തകര്‍ത്തു

തോൽപ്പെട്ടിയിൽ കാട്ടനയുടെ വിളയാട്ടം; അഞ്ച് പെട്ടിക്കടകള്‍  തകര്‍ത്തു
മാനന്തവാടി : തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിനടുത്ത് കച്ചവടം നടത്തുന്ന അഞ്ച് പെട്ടിക്കടകള്‍ കാട്ടാന തകര്‍ത്തു. ഇന്നലെ രാത്രിയില്‍ ബാലന്‍,ലത,കമല,കുട്ടപ്പന്‍ എന്നിവരുടെ കടകള്‍ ആണ് കാട്ടാന നശിപ്പിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച സുലൈമാന്റെ കട ആന പൂര്‍ണ്ണമായും നശിപ്പിച്ചിരുന്നു.തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ മുന്‍പില്‍ തന്നെ സ്ഥിരമായി ആന നാശനഷ്ടങ്ങള്‍ വരുത്തിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍.ആനയെ ഉടന്‍ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.