ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ കെ കൃഷ്ണകുമാർ അന്തരിച്ചു

ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ കെ കൃഷ്ണകുമാർ അന്തരിച്ചു


മുംബൈ : ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ.കെ കൃഷ്ണകുമാർ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ൽ ടാറ്റാഗ്രൂപ്പിൽ ചേർന്ന ശേഷം കമ്പനിയുടെ വള‍ർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണകുമാർ. സാമൂഹിക സേവനങ്ങൾ നടത്തുന്ന ടാറ്റാ ഗ്രൂപ്പിന്‍റെ രണ്ട് ട്രസ്റ്റുകളിൽ അംഗമാണ്. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മാനുഷിക മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച മികച്ച വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ടാറ്റാ ഗ്രൂപ്പും കേരളവുമായ ബന്ധം ദൃഢമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു കൃഷ്ണകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.