അൻപതിനായിരത്തോളം പേരെ വെറുതെ ഇറക്കിവിടാനാകില്ല; ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി കയ്യേറ്റ കേസിൽ സുപ്രീംകോടതി

അൻപതിനായിരത്തോളം പേരെ വെറുതെ ഇറക്കിവിടാനാകില്ല; ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി കയ്യേറ്റ കേസിൽ സുപ്രീംകോടതി


ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിലെ 29 ഏക്കർ റെയിൽവേ ഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഹർജി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഇവിടെ താമസിക്കുന്ന അൻപതിനായിരത്തോളം പേരെ കുടിയൊഴിപ്പിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസ് അടുത്ത വാദം കേൾക്കാനായി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് എ നസീർ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഹൽദ്‌വാനിയിൽ അയ്യായിരത്തിലധികം വീടുകൾ തകർത്ത കേസും വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.

എന്താണ് ഹൽദ്‌വാനി കയ്യേറ്റ പ്രശ്നം?

2013ൽ, ഹൽദ്‌വാനി റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗൗള നദിയിലെ അനധികൃത ഖനനത്തിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി (PIL) ഫയൽ ചെയ്തിരുന്നു. നൈനിറ്റാളിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും പ്രദേശത്തെ കയ്യേറ്റങ്ങൾ പരിശോധിക്കാൻ റെയിൽവേയോട് ആവശ്യപ്പെടുകയും ചെയ്തു. 2017ൽ സംസ്ഥാന സർക്കാർ റെയിൽവേയും നടത്തിയ സംയുക്ത സർവേയിൽ സ്ഥലത്ത് 4,365 കൈയേറ്റങ്ങൾ കണ്ടെത്തി