സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ്, ഇന്നു മാത്രം കൂടിയത് 400 രൂപ

സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ്, ഇന്നു മാത്രം കൂടിയത് 400 രൂപഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്നത്തെ ബഡ്ജറ്റില്‍ മൂന്നു ശതമാനം നികുതി വര്‍ധിപ്പിച്ചു. 22 ശതമാനമായിരുന്ന ഇറക്കുമതി നികുതി 25 ശതമാനമായി ആണ് ഉയര്‍ത്തിയിരിയ്ക്കുന്നത്.


കേന്ദ്രബഡ്ജറ്റിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ്. 400 രൂപയാണ് ഇന്നു മാത്രം കൂടിയത്. 200 രൂപ കൂടി പവന് രാവിലെ മാത്രം 42,200 രൂപയായി. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കൂടെ കൂടി 42,400 രൂപയായി. രാവിലെ ഒരു ഗ്രാമിനു 25 രൂപ കൂടി 5275രൂപയായി. ഇത് വീണ്ടും ഉച്ചയ്ക്ക് 25 രൂപ കൂടെ കൂടി 5300 രൂപയായി.

ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്നത്തെ ബഡ്ജറ്റില്‍ മൂന്നു ശതമാനം നികുതി വര്‍ധിപ്പിച്ചു. 22 ശതമാനമായിരുന്ന ഇറക്കുമതി നികുതി 25 ശതമാനമായി ആണ് ഉയര്‍ത്തിയിരിയ്ക്കുന്നത്. നിലവില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിനു 15ശതമാനമാണ് തീരുവ. ഇതിന്റെ കൂടെ മൂന്നു ശതമാനമാനം ജിഎസ്ടി കൂടി ചേര്‍ക്കുമ്പോള്‍ 18 ശതമാനമാനം നികുതിയാകും. ഇതിനു പുറമെയാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മൂന്നു ശതമാനം നികുതി വര്‍ധിപ്പിച്ചത്.

ഓരോ വര്‍ഷവും 800 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുമ്പോള്‍ ഏകദേശം 65,000 കോടി രൂപയാണ് നികുതി ഇനത്തില്‍ ലഭിയ്ക്കുന്നത്.