കര്‍ണാടകയില്‍ പ്രചാരണത്തിന് സുരേഷ് ഗോപി; വാഹനപ്രചാരണ ജാഥയില്‍ താരം പങ്കെടുക്കുംലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Develo
കര്‍ണാടകയില്‍ പ്രചാരണത്തിന് സുരേഷ് ഗോപി; വാഹനപ്രചാരണ ജാഥയില്‍ താരം പങ്കെടുക്കുംബെംഗളൂരു: ദാസറഹള്ളി നിയമസഭാമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി എസ്. മുനിരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയില്‍ സുരേഷ് ഗോപി പങ്കെടുക്കും.

തിങ്കളാഴ്ച വൈകീട്ട് നാലിന് മല്ലസാന്ദ്ര സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന വാഹനപ്രചാരണ ജാഥ വൈകീട്ട് ആറിന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ദോസ്തി മൈതാനത്ത് അവസാനിക്കും. തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.