പരാതി നൽകാൻ എത്തിയ ആൾ കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനു പുറത്ത് കുഴഞ്ഞുവീണ് മരിച്ചു

പരാതി നൽകാൻ എത്തിയ ആൾ കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനു പുറത്ത് കുഴഞ്ഞുവീണ് മരിച്ചു


വടകര: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു. മടപ്പള്ളി കോളേജിന് സമീപം കുഞ്ഞായിശ മൻസിൽ ഹംസ (71)ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപേ വഴിയിലാണ് കുഴഞ്ഞു വീണത്.

ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് ഇദ്ദേഹം സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തിയത്. നേരത്തെ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ പടക്കമേറ്; രണ്ട് പേർക്ക് പരിക്ക്

പെരുമാതുറ മാടൻവിള ജംഗ്ഷനിൽ വീടുകൾക്ക് നേരെയും ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമേറ്. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.

മൂന്നംഗ സംഘം കാറിലെത്തി പടക്കമേറ് നടത്തുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിലുന്ന കാറിന്റെ ചില്ല് പൊട്ടിച്ചു. കാറിന്റെ ഡോറിലും വാൾ ഉപയോഗിച്ച് വെട്ടിയ പാടുമുണ്ട്. അർഷിദ്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.