തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

ദുബൈ: തേജ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായി ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഓമാനിലെ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചത്. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.