ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി
ആധാ‌ർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. മാർച്ച് 14 വരെ സൗജന്യമായി പുതുക്കാം. ആധാർ ഏജൻസിയായ യുഐഡിഎഐയാണ് സൗജന്യ പുതുക്കലിനുള്ള സമയപരിധി നീട്ടി നൽകി ഉത്തരവിറക്കിയത്.

നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഡിസംബർ 14ന് അവസാനിക്കാനിരിക്കവേയാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.

ആധാർ കാർഡ് സ്വന്തമാക്കിയിട്ട്, പത്തു വർഷം തികഞ്ഞവരും ഡെമോഗ്രാഫിക് ഡേറ്റയിൽ (പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ, ഇ-മെയിൽ എന്നിങ്ങനെയുള്ളവ) മാറ്റമൊന്നും നടന്നിട്ടില്ലാത്തവരും ആധാറിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായാണ് സൗജന്യ പുതുക്കൽ അവസരം അനുവദിച്ചിട്ടുള്ളത്