ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ് ഭവനില്‍; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ് ഭവനില്‍; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം


ഗവര്‍ണര്‍ നടത്തുന്ന വിരുന്നില്‍ പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലാധ്യക്ഷന്മാരും പങ്കെടുക്കും

photo: facebook

തിരുവനന്തപുരം: ഇന്ന് വൈകിട്ട് രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് നടക്കും. വരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ക്ഷണമുണ്ട്. എങ്കിലും നവകേരള സദസ് ഉള്ളതിനാല്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കാന്‍ ഇടയില്ല. ഗവര്‍ണര്‍ നടത്തുന്ന വിരുന്നില്‍ പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലാധ്യക്ഷന്മാരും പങ്കെടുക്കും.