പള്ളിക്കുന്ന് പെരുന്നാളിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പള്ളിക്കുന്ന് പെരുന്നാളിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പളളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ 116-ാം വാർഷിക തിരുനാളിന് ഒരുക്കങ്ങളായി.2024 ഫെബ്രുവരി 2 ന് ആരംഭിക്കുന്ന തിരുനാൾ 18 ന് സമാപിക്കും. 10,11,12 തിയതികളിലാണ് പ്രധാന തിരുനാൾ. കോഴിക്കോട് രൂപതാ മെത്രാൻ മോസ്റ്റ് റവ. ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ, കണ്ണൂർ രൂപതാ മെത്രാൻ മോസ്റ്റ് റവ. ഡോ.അലക്സ് വടക്കുംതല,മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, സുൽത്താൻപേട്ട് രൂപതമെത്രാൻ മോസ്റ്റ് റവ.ഡോ. ആന്റണിസാമി പീറ്റർ അബീർ എന്നിവർ വിവിധ ദിനങ്ങളിൽ തിരുനാൾ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും.പ്രധാന തിരുനാൾ ദിനങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പള്ളിക്കുന്നിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേകസർവ്വീസ് നടത്തും.11 ന് വൈകിട്ട് 5.30 ന് പള്ളിക്കുന്ന് തിരുനാളിന്റെ പ്രധാന ചടങ്ങായ ലൂർദ്മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള ദീപാലംകൃത രഥ പ്രദക്ഷിണം നടക്കും.10,11,12 തിയ്യതികളിൽ നേർച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.10 ന് സിനിമാതാരം സുമേഷ്ചന്ദ്രൻ നയിക്കുന്ന മെഗാഷോ, 11 ന് തിരുവനന്തപുരം സംഘകേളിയുടെ സാമൂഹ്യസംഗീതനാടകം ‘മക്കളുടെ ശ്രദ്ധക്ക്’ എന്നിവയും ഉണ്ടായിരിക്കും. ഇടവക വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര ചെയർമാനായും പാരിഷ് കൗൺസിൽ സെക്രട്ടറി കെ.എ സെബാസ്റ്റ്യൻ മാസ്റ്റർ ജനറൽ കൺവീനറായുമുള്ള 201 അംഗ ആഘോഷകമ്മിറ്റിയാണ് തിരുന്നാളിന്റെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്