പ്രാണ പ്രതിഷ്ഠ; പേരാവൂർ മുരിങ്ങോടി കളക്കുടുമ്പ് കോളനിയിൽ പ്രകാശ് ജാവേദ്ക്കർ എം.പി ശ്രീരാമ ജ്യോതി തെളിച്ചു

പ്രാണ പ്രതിഷ്ഠ; പേരാവൂർ മുരിങ്ങോടി കളക്കുടുമ്പ് കോളനിയിൽ പ്രകാശ് ജാവേദ്ക്കർ എം.പി ശ്രീരാമ ജ്യോതി തെളിച്ചു
പേരാവൂർ: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി കണ്ണൂർ മുരിങ്ങോടി കളക്കുടുമ്പ് കോളനിയിൽ ശ്രീരാമ ജ്യോതി തെളിച്ചു. ബി.ജെ.പി. സംസ്ഥാന പ്രഭാരിയും രാജ്യസഭാ എം.പി.യുമായ പ്രകാശ് ജാവേദ്‌കർ നേതൃത്വം നല്കി. ജില്ലാ പ്രസിഡന്റ് സി. ഹരിദാസൻ അധ്യക്ഷത വഹിച്ചു.

1990-92 കാലഘട്ടത്തിൽ അയോധ്യയിൽ കർസേവക്ക് പോയ പേരാവൂരിലെ വി.പി. രാമചന്ദ്രൻ, മണത്തണയിലെ കെ.സി. മുരളി, സെൻട്രൽ മുരിങ്ങോടിയിലെ ഒ.കെ. രാജൻ, കളക്കുടുമ്പ് കോളനിയിൽ നിന്ന് ടി.ടി.സി പാസായ പ്രജിത, ശില്പ എന്നിവരെ പൊന്നാടയണിയിച്ച് പ്രകാശ് ജാവേദ്കർ ആദരിച്ചു.

സംസ്ഥാന സമിതിയംഗം വി.വി. ചന്ദ്രൻ, സംസ്ഥാന കൗൺസിലംഗങ്ങളായ കൂട്ട ജയപ്രകാശ്, മോഹനൻ മാനന്തേരി, ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി സി. ആദർശ്, വൈസ്. പ്രസിഡൻ്റ് ഉഷ ഗോപാലൻ, സെക്രട്ടറി ബേബി സോജ അജിത്ത് എന്നിവർ സംസാരിച്ചു.