മൂ​ട​ക്കൊ​ല്ലിയെ വിറപ്പിച്ച് വീണ്ടും കടുവ: പ​ന്നി​ഫാ​മി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; പ​ന്നി​ക​ളെ കൊ​ന്നു​തി​ന്നു

മൂ​ട​ക്കൊ​ല്ലിയെ വിറപ്പിച്ച് വീണ്ടും കടുവ: പ​ന്നി​ഫാ​മി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; പ​ന്നി​ക​ളെ കൊ​ന്നു​തി​ന്നുവയനാട്: മൂടക്കൊല്ലിയിൽ കടുവ ഇറങ്ങി. പന്നിഫാമിൽ കയറി പന്നികളെ കടിച്ചു തിന്നു. ​ശനി​യാ​ഴ്ച രാ​ത്രിയാണ് സംഭവം. ഫാമിൽകയറി പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയി കൊന്നു തിന്നുകയായിരുന്നു.  പന്നികളെ ഭക്ഷിച്ചതിന്‍റെ അവശിഷ്ടങ്ങൾ ഫാമിന് സമീപത്തു നിന്നും കണ്ടെത്തി. ശ്രീജിത്ത്, ശ്രീനീഷ് എന്നിവരുടെ പന്നിഫാമിലാണ് സംഭവം. 

ഇതേ ഫാമിലെ തന്നെ 21 പന്നിക്കുഞ്ഞുങ്ങളെ കഴിഞ്ഞ ആറാം തീയതി കടുവ തിന്നിരുന്നു. ഇ​തി​നു പി​ന്നാ​ലെ വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് കാ​മ​റ​യും കൂ​ടു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. 

പ്രദേശത്ത് നി​രീ​ക്ഷ​ണ​വും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അതിനിടയിലാണ് വീണ്ടും കടുവയെത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്.