ഇരിട്ടി : ഒടുവിൽ മാടത്തിൽ ടൗണിലും കാട്ടുപോത്ത് . ഞായറാഴ്ച രാത്രി 8:40 ഓടെയാണ് ഇരിട്ടി -കൂട്ടുപുഴ റോഡിൽ മുസ്‌ലിം പള്ളിക്കും കുടുംബശ്രീ ഹോട്ടലിനും മദ്ദ്യേയായി ഓട്ടോ റിക്ഷാ ഡ്രൈവർ കാട്ടുപോത്തിനെ കാണുന്നത്. പോത്തിനെ കണ്ടയുടനെ ഓട്ടോറിക്ഷ പെട്ടെന്ന് നിർത്തി. പിന്നാലെ വരികയായിരുന്ന ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിക്കുകയും ചെയ്തു. ഏതാനും വാര അകലത്തിൽ സ്ഥിതിചെയ്യുന്ന ആറളം വൈൽഡേ ലൈഫ് വാർഡൻ ഓഫിസിൽ നിന്നും ഇരിട്ടി ഡെപ്യൂട്ടർ റെയിഞ്ചർ കെ. ജിജിലിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും സ്ഥലത്തെത്തി. പോത്ത് വിളമന മേഖലയിലേക്കാണ് നീങ്ങിയിരിക്കുന്നത് . ജനവാസ മേഖലയായതിനാൽ ജനങ്ങളോട് ജാഗ്രതപാലിക്കാൻ വനം വകുപ്പ് അധികൃതർ ജാഗ്രതപാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒടുവിൽ മാടത്തിൽ ടൗണിലും കാട്ടുപോത്ത് .
ഒടുവിൽ മാടത്തിൽ ടൗണിലും കാട്ടുപോത്ത് .