ലോറി ഡ്രൈവർമാർ ഇരിട്ടിയിൽ പ്രകടനം നടത്തി

ലോറി ഡ്രൈവർമാർ ഇരിട്ടിയിൽ പ്രകടനം നടത്തി

ഇരിട്ടി: ലോറി ഡ്രൈവർമാരെയും ഉടമകളെയും നിയമകുരുക്കിലേക്ക് തള്ളിവിടുന്ന കേന്ദ്ര കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹെവി ലോറി ഡ്രൈവേഴ്സ് ആന്റ് വർക്കേഴ്സ് യൂണിയൻ - എ ഐ ടി യു സി യുടെ നേതൃത്വത്തിൽ  ഇരിട്ടിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി. ജലീൽ പുന്നാട്, അഷ്റഫ് എടക്കാട്, മുസ്ഥഫ കൂടാളി, റസാഖ് . യഹ്യ തുടങ്ങിയവർ നേതൃത്വം നൽകി.