കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആസ്താ സ്പെഷ്യൽ ട്രെയിനിന്റെ യാത്ര ഇന്ന് മുതൽ

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആസ്താ സ്പെഷ്യൽ ട്രെയിനിന്റെ യാത്ര ഇന്ന് മുതൽ
പാലക്കാട്: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് മുതൽ. പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 7.10-നാകും ആസ്താ സ്പെഷ്യൽ ട്രെയിനിന്റെ സർവീസ് ആരംഭിക്കുക. മൂന്നാം ദിനം പുലർച്ചെ മൂന്നിന് അയോധ്യയിലെത്തും.

1,500 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന 22 സ്ലീപ്പർ കോച്ചുകളാണുണ്ടാവുക. കോയമ്പത്തൂർ, നാ​ഗർകോവിൽ, തിരുവനന്തപുരം വഴിയും അയോധ്യയിലേക്ക് സർവീസ് നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആദ്യഘട്ടത്തിൽ ഐആർസിടിസിയുടെ ടൂറിസം ബുക്കിം​ഗ് വെബ്സൈറ്റിലൂടെ സംഘമായാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക.

സ്റ്റേഷനിൽ നിന്നോ ഐആർസിടിസി ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയിൽവേ -സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും.