അന്നം അഭിമാനം പദ്ധതിയിലേക്ക് അഞ്ച് ദിവസത്തെ ഉച്ചഭക്ഷണം നൽകി സി ഒ എ

അന്നം അഭിമാനം പദ്ധതിയിലേക്ക് അഞ്ച് ദിവസത്തെ ഉച്ചഭക്ഷണം നൽകി സി ഒ എ


ഇരിട്ടി: വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന ഇരിട്ടി പോലീസും  ജെസിഐയും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ അന്നം അഭിമാനം  വിശപ്പ് രഹിത ഇരിട്ടി പദ്ധതിയിലേക്ക്  അഞ്ച് ദിവസത്തെ ഉച്ചഭക്ഷണം നൽകി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റി. ഫെബ്രുവരി 6, 7 തീയതികളിൽ കണ്ണപ്പുരത്തുവച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് അന്നം അഭിമാനം പദ്ധതിയിലേക്ക് അഞ്ചുദിവസത്തെ ഭക്ഷണം സി ഒ എ നൽകുന്നത്. സി ഒ എ ഇരിട്ടി മേഖലാ പ്രസിഡണ്ട് കെ. പ്രമോദ് ഇരിട്ടി സി ഐ കെ. ജെ. ബിനോയിക്ക് ഉച്ചഭക്ഷണം കൈമാറി.  ജില്ലാ വൈസ് പ്രസിഡണ്ട് സണ്ണി സെബാസ്റ്റ്യൻ, മേഖലാ സെക്രട്ടറി സന്ദീപ് കുമാർ,  എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ സുലൈമാൻ, സി. ജെ. സോണി, സന്തോഷ് തോമസ്, ഗോപിദാസ്, ജെയിംസ് ചമതച്ചാൽ, അന്നം അഭിമാനം പദ്ധതി ഭാരവാഹികളായ എൻ. കെ. സജിൻ, ഉൻമേഷ് പായം, ജെ സി ഐ പ്രസിഡണ്ട് ജി. സൂരജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.