നിലമ്പൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന കണ്ണൂർ ഡി എഫ് ഒ ക്ക് യാത്രയയപ്പ് നൽകി

നിലമ്പൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന കണ്ണൂർ ഡി എഫ് ഒ ക്ക്  യാത്രയയപ്പ് നൽകി


ഇരിട്ടി: നിലമ്പൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന കണ്ണൂർ ഡി എഫ് ഒ പി. കാർത്തിക് ഐ ഫ്എസിന് കണ്ണൂർ ജില്ലയിലെ താൽക്കാലിക വാച്ചർമാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മഞ്ജുന്താർ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, ആറളം അസിസ്റ്റൻറ് വൈഡ് ലൈഫ് വാർഡൻ പി. പ്രസാദ്, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ഫോറസ്റ്റർ സി. കെ. മഹേഷ്, കൊട്ടിയൂർ വെസ്റ്റ് ഫോറസ്റ്റർ സജീവ് കുമാർ, കുഞ്ഞുമോൻ കണിയാഞ്ഞാലിൽ, ഒ. സി. ജിജോ, ബോബി, സജു പാറശ്ശേരി, ചന്തു കണ്ണവം തുടങ്ങിയവർ സംസാരിച്ചു.