
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ വ്യവസ്ഥകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ പുനരാരംഭിക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവധ റെസിഡന്‍സ് അഫയേഴ്സ് വകുപ്പുകള്‍ ഇതിനായുള്ള അപേക്ഷകള്‍ ഫെബ്രുവരി ഏഴ് മുതല്‍ സ്വീകരിച്ച് തുടങ്ങും.
മെറ്റ പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് സന്ദര്‍ശന വിസക്ക് അപേക്ഷിക്കാം. ദീര്‍ഘകാലമായി നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശന വിസയും ടൂറിസ്റ്റ് വിസയും വീണ്ടും ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകും. കഴിഞ്ഞ ആഴ്ച കുടുംബ വിസ പുനരാരംഭിച്ചിരുന്നു. കുടുംബ സന്ദര്‍ശന വിസയില്‍ അപേക്ഷകരുടെ പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവരെ പരിഗണിക്കും. അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദിനാറിൽ കുറവായിരിക്കരുതെന്നും വ്യവസ്ഥയുണ്ട്. മറ്റ് ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകന് പ്രതിമാസ ശമ്പളം 800 ദിനാറില്‍ കുറയരുത്. താമസകാലയളവ് ലംഘിക്കുന്ന സന്ദര്‍ശകനും സ്പോണ്‍സര്‍ക്കുമെതിരെ നിയമ നടപടിയെടുക്കും. സന്ദര്‍ശകര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല. ഇവര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ആശ്രയിക്കണം. സന്ദര്‍ശകര്‍ കാലയളവ് പാലിക്കുമെന്ന് രേഖാമൂലം സത്യാവാങ്മൂലവും നല്‍കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് http://moi.gov.kw വഴി ടൂറിസ്റ്റ് സന്ദർശന വിസക്ക് അപേക്ഷിക്കാം. 53 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ ടൂറിസ്റ്റ് സന്ദർശന വിസ അനുവദിക്കും.
ഫാമിലി വിസ നിബന്ധനകളില്‍ സുപ്രധാന മാറ്റങ്ങള്‍; പ്രവാസികള്‍ക്ക് കുടുംബ വിസക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം
കുവൈത്ത് സിറ്റി: പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഫാമിലി വിസ ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി കുവൈത്ത്. പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ക്ക് അപേക്ഷകള്‍ നല്കി തുടങ്ങാം. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്. കുടുംബ വിസാ നടപടികൾ പുനരാരംഭിക്കുന്നതായി വ്യാഴാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പുതിയ നിബന്ധന പ്രകാരം അപേക്ഷകർക്ക് കുറഞ്ഞ ശമ്പള നിരക്ക് 800 ദിനാറും യൂനിവേഴ്സിറ്റി ബിരുദവും നിർബന്ധമാണ്. കുവൈത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന, കുവൈത്തിൽ അല്ലെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തികളെ (0-5 വയസ്സ്) , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സിന്റെ ഡയറക്ടർ ജനറലിന്റെ അംഗീകാരത്തിന് വിധേയമായി, ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2019ലെ മന്ത്രിതല പ്രമേയം ആർട്ടിക്കിൾ 30ൽ അനുശാസിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.