സമരാഗ്നി: സുധാകരന്‍- സതീശന്‍ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി

സമരാഗ്നി: സുധാകരന്‍- സതീശന്‍ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി


ശനിയാഴ്ച ആലപ്പുഴയില്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ എത്താന്‍ വൈകിയതില്‍ കെ.സുധാകരന്‍ നീരസം പ്രകടിപ്പിക്കുകയും അസഭ്യവാക്ക് പ്രയോഗിക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട: കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്‌നി ജാഥയുടെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റേയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവില്ല. രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനമുണ്ടാകുമെന്ന് പത്തനംതിട്ട ഡിസിസി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ വി.ഡി സതീശന്‍ എത്താന്‍ വൈകുമെന്നതിനാല്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കുന്നതായി ഡിസിസി അറിയിക്കുകയായിരുന്നു.

ശനിയാഴ്ച ആലപ്പുഴയില്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ എത്താന്‍ വൈകിയതില്‍ കെ.സുധാകരന്‍ നീരസം പ്രകടിപ്പിക്കുകയും അസഭ്യവാക്ക് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ രണ്ട് പേരും വിശദീകരണവുമായി എത്തിയിരുന്നു