മാടത്തിൽ വനം വകുപ്പ് ചെക്ക്‌പോസ്റ്റിൽ വിജിലൻസ് പരിശോധന കണക്കിൽ പെടാതെ സൂക്ഷിച്ച പണം കണ്ടെടുത്തു

മാടത്തിൽ വനം വകുപ്പ് ചെക്ക്‌പോസ്റ്റിൽ വിജിലൻസ് പരിശോധന: 
കണക്കിൽ പെടാതെ സൂക്ഷിച്ച പണം കണ്ടെടുത്തു
 
ഇരിട്ടി: മാടത്തിൽ വനം വകുപ്പ്  ചെക്ക് പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ചെ വിജിലൻസ് ഡി വൈ എസ് പി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെക്ക് പോസ്റ്റ് ചുമതലയുള്ള ഓഫീസറുടെ ബാഗിൽ നിന്നും 3300 രൂപ കണ്ടെടുത്തത്. കുറച്ചുകാലമായി ചെക്ക് പോസ്റ്റിൽ വ്യാപകമായി അനധികൃത പണമിടപാടുകൾ നടക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടന്നത്.