മാനന്തവാടി :ഒൻപത് മണിക്കൂറായി മാനന്തവാടി നഗരത്തിൽ ഭീതി പരത്തിയ  ആനയെ മയക്കുവെടി വെച്ചു. രാവിലെ മുതൽ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു . ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെയാണ് ആനയെ മയക്ക് വെടി വെച്ച് പിടികൂടി കാട്ടിൽ വിടാൻ ഉത്തരവുണ്ടായത്.കർണാടകത്തിലെ വേലൂർ റേൻജിൽ സ്ഥിരമായി കാപ്പിത്തോട്ടങ്ങളിൽ ഇറങ്ങിയ ആനയാണ്. ജനുവരി 16 ആണ് ആനയെ വേലൂർ റേഞ്ചിൽ നിന്ന് പിടിച്ച് റേഡിയോ കോളർ പിടിപ്പിച്ച് നാഗർഹോള ദേശീയ ഉദ്യാനത്തില്‍ വിട്ടത്. ഈ ആനയാണ് മാനന്തവാടി നഗരത്തിൽ  ഭീതി വിതച്ചത്. സൂര്യ,കോന്നി സുരേന്ദ്രനും, വിക്രം ,എന്നീ മുന്ന് കുങ്കിയാനകളാണ് ‘മിഷൻ തണ്ണീർ ‘ വേണ്ടി എത്തിയത്.