ഗ്യാന്‍വാപി: കോടതി ഉത്തരവിട്ട് ഒമ്പത് മണിക്കൂറിനകം നിലവറയില്‍ പൂജ തുടങ്ങി

ജില്ല കോടതി ഇന്നലെ അനുമതി നല്‍കിയ ശേഷം അര്‍ധ രാത്രിയോടെ ബാരിക്കേഡുകള്‍ നീക്കുകയും പൂജ നടത്തുകയുമായിരുന്നുകോടതി ഉത്തരവ് പുറത്തുവന്ന് ഒമ്പത് മണിക്കൂറിനകം ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്സിനകത്തെ ഒരു നിലവറയില്‍ പൂജ തുടങ്ങി. 30 വര്‍ഷത്തിലേറെ കാലം ഇവിടെ പൂജ നടത്തിയിരുന്നില്ല. എന്നാല്‍ പൂജ നടത്താന്‍ വാരണാസി ജില്ല കോടതി ഇന്നലെ അനുമതി നല്‍കിയ ശേഷം അര്‍ധ രാത്രിയോടെ ബാരിക്കേഡുകള്‍ നീക്കുകയും പൂജ നടത്തുകയുമായിരുന്നു. വ്യാസ് കെ തെഖാനയിലാണ് പൂജ -ആരതി നടത്തി പ്രസാദം വിതരണം ചെയ്തത്.